
ലഖ്നൗ: വര്‍ഷങ്ങളായി കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുകയും ചെയ്ത ജൂനിയര്‍ എന്ജിനിയരെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ജലസേചന വിഭാഗത്തില്‍ ജോലി ചെയ്യുന്ന റാം ഭവന് (40) ആണ് അറസ്റ്റിലായത്.
10വര്‍ഷമായി ഇയാള്‍ അഞ്ചു മുതല്‍ 16 വയസ്സ് വരെയുള്ള 50 കുട്ടികളെ ആണ് ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. കര്‍വി എന്ന സ്ഥലത്തു നിന്നാണ് റാമിനെ അറസ്റ്റ് ചെയ്തത്. എട്ടു ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പ് എന്നിവയും ഇയാളില്‍ നിന്ന് സിബിഐ കണ്ടെത്തി. ജലസേചന വകുപ്പില്‍ നിന്ന് റാമിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഗാഡ്ജെറ്റുകളും കാണിച്ച് കുട്ടികളെ ആകര്‍ഷിക്കുമെന്നും പിന്നീട് അവരെ ദുരുപയോഗം ചെയ്ത് ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയ ശേഷം കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞയാഴ്ച ഡല്‍ഹി പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റ് ചെയ്തിരുന്നു. അതേസമയം കുറ്റകൃത്യങ്ങള്‍ പ്രതി ഒറ്റക്കായിരിക്കില്ല ചെയ്തിരിക്കുക എന്നാണ് പോലീസ് നിഗമനം.






