
മൂവാറ്റുപുഴ: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ സൂത്രധാരന്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞെന്നു വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മൂന്നുഘട്ടമായാണ് അഴിമതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കരാര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തതു മുതല്‍ മൊബിെലെസേഷന്‍ ഫണ്ട് അനുവദിക്കുന്നതുവരെ എല്ലാം ഇബ്രാഹിംകുഞ്ഞിന് അറിയാമായിരുന്നു. 13.45 കോടി രൂപയുടെ അഴിമതി നടന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലം നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടി ആരംഭിച്ചതു മുതല്‍ അഴിമതിക്കു കളമൊരുങ്ങി. മൊബിെലെസേഷന്‍ ഫണ്ട് നല്‍കില്ലെന്നു വ്യക്തമാക്കിയാണ് ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. പിന്നീട് നിയമവിരുദ്ധമായി നിര്‍മാണക്കമ്പനിക്കു മൊബിെലെസേഷന്‍ ഫണ്ട് നല്കി. അഴിമതിക്കായി ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും നടന്നു. മൂന്നാംഘട്ടത്തില്‍ നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും അളവിലും കുറവുവരുത്തി. നിര്‍മിച്ച പാലം പൊളിച്ചുനീക്കേണ്ടിവന്നു. പാലം നിര്‍മാണത്തിന്റെ നാള്‍വഴികളിലെല്ലാം അഴിമതി നടന്നു. ടെന്‍ഡര്‍ നടപടികളില്‍ രണ്ട് കമ്പനികള്‍ മാത്രമാണു പങ്കെടുത്തത്.
മൊബിെലെസേഷന്‍ ഫണ്ട് ലഭിക്കില്ലെന്നറിഞ്ഞ് കമ്പനികളിലൊന്ന് പിന്മാറി. പിന്നീട്, ആര്.ഡി.എസ്. കമ്പനിക്കു കരാര്‍ നല്‍കിയശേഷം മൊബിെലെസേഷന്‍ ഫണ്ട് അനുവദിച്ചതു ടെന്‍ഡര്‍ നടപടികള്‍ക്കും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. ഏഴ് ശതമാനമെന്ന കുറഞ്ഞ പലിശനിരക്ക് നിശ്ചയിച്ചതിനു പിന്നിലും ഇബ്രാഹിംകുഞ്ഞിനു പങ്കുണ്ട്. നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 14.5% പലിശയ്ക്കു കരാര്‍ കമ്പനി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ 7% പലിശയ്ക്കു മൊബിെലെസേഷന്‍ ഫണ്ട് നല്‍കിയത് അഴിമതിക്കു കളമൊരുക്കാനാണ്.
കേരള റോഡ് ഫണ്ട് ബോര്ഡില്നിന്നാണു കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനു ഫണ്ട് അനുവദിച്ചത്. ഈ തുക കരാറുകാരനു ലഭിച്ചു. റോഡ് ഫണ്ട് ബോര്‍ഡിന്റെ െവെസ് ചെയര്‍മാനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു ഇബ്രാഹിംകുഞ്ഞ്. അധികാരദുര്‍വിനിയോഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു മുന്മന്ത്രിക്കെതിരേ ചുമത്തിയിരിക്കുന്നത്.






