
തിരുവനന്തപുരം: ബാര്‍ കോഴകേസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍മന്ത്രി കെ.എം. മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും മുഖ്യ വിവരാവകാശ കമ്മീഷണറുമായ വിന്‍സന്‍ എം. പോള്‍. കെ.എം. മാണിക്കെതിരേ വിജിലന്‍സിന്റെ പക്കല്‍ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്നും വിന്‍സന്‍ എം. പോള്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം. മാണിയുടെ പേര് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട എന്ന് താങ്കള്‍ നിര്‍ദേശിച്ചു എന്നായിരുന്നല്ലോ അന്നത്തെ വലിയ വിവാദമെന്ന ചോദ്യത്തിന് രാഷ്ട്രീയമായി അതിനെ ഒരു വിവാദമാക്കി മാറ്റി എന്നായിരുന്നു വിന്‍സന്‍ എം. പോള്‍ നല്കിയ മറുപടി.
എസ് കത്തിയാണ് പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് എന്ന തന്റെ പ്രയോഗമാണ് ആ സംഭവത്തെ അത്ര വലിയ വിവാദമാക്കിയതെന്നും വിന്‍സന്‍ എം. പോള്‍ കൂട്ടിച്ചേര്‍ത്തു.






