ബെംഗളുരു: കര്‍ണാടകയില്‍ ഡിഗ്രി- എന്‍ജിനീയറിങ്ങ് കോളേജുകള്‍ തുറന്നിട്ട് വെറും ആറ് ദിവസം മാത്രം കഴിയവെ മുന്നറിയിപ്പുമായി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ വീണ്ടും കോളേജുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് കര്‍ണാടക ാാേഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഡിഗ്രി, എന്‍ജിനീയറിങ്ങ്, ഡിമപ്ലാമ കോളേജുകള്‍ എട്ടു മാസത്തിനുശേഷം നവംബര്‍ 17 നാണ് വീണ്ടും തുറന്നത്. കോളേജുകള്‍ തുറന്നതിനു പിന്നാലെ 130 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇത്തരത്തില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നാല്‍ ഒരിക്കല്‍ക്കൂടി കോളേജുകള്‍ അടച്ചിടേണ്ടി വരുമെന്ന് മന്ത്രി വ്യക്തമാക്കി.






