ന്യൂഡല്‍ഹി: ഹത്രാസ് പീഡനക്കേസിലെ പ്രതികളെ പോളിഗ്രാഫ്, ബ്രെയ്ന്‍ മാപ്പിംഗ് ടെസ്റ്റുകള്‍ക്ക് വിധേയരാക്കാന്‍ തീരുമാനം. കേസിലെ നാല് പ്രതികളെ പരിശോധനകള്‍ക്കായി ഗുജറാത്തിലെ ഗാന്ധി നഗറിലേക്ക് കൊണ്ടുപോയി. സി.ബി.ഐ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതോടെയാണ് പ്രതികളായ സന്ദീപ്, ലവകുശ്, രവി, രാമു എന്നിവരെയാണ് ഗുജറാത്തിലേക്ക് കൊണ്ടുപോയത്.
അലിഗഡ് ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികളെ ശനിയാഴ്ച വൈകിട്ടാണ് ഗുജറാത്തിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച ടെസ്റ്റ് നടത്തും ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്‍െ്റ ശിപാര്‍ശയിലാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ സി.ബി.ഐ അനേ്വഷണത്തിന് കൈമാറിയത്. ഐ.പി.സി 376ഡി, 307, 302 എന്നീ വകുപ്പുകള്‍ പ്രകാരവും പട്ടികജാതി, പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരവുമാണ് സി.ബി.ഐ കേസ് എടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. ക്രൂരമായ ലൈംഗിക പീഡനത്തിന് പുറമെ പെണ്‍കുട്ടിയുടെ നാക്ക് മുറിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ക്കും വിധേയയാക്കി. ആദ്യം അലിഗഡിലെ ജെ.എന്‍.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ഗഞ്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ 29നാണ് പെണ്‍കുട്ടി മരിച്ചത്.






