
ന്യൂഡല്‍ഹി: പോലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്. പൊതുജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍െ്റ പ്രതികരണം.
പിണറായി വിജയന്, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതുജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമണ്ടെന്നറിയുന്നത് വലിയ സംതൃപ്തി നല്കുന്ന കാര്യമാണ്- പ്രശാന്ത് ഭൂഷന് ട്വീറ്റ് ചെയ്തു.
കേരള പോലീസ് നിയമഭേദഗതിക്കെതിരെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. സി.പി.എം ദേശീയ നേതൃത്വവും കേരളത്തില്‍ സി.പി.എം അനുഭാവികള്‍ തന്നെയും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് നീക്കത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.







Comments