ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ രഘുനന്ദന് റാവു. മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡി ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ചത് പോലെ കെ.സി.ആറും മരിക്കുമെന്ന് രഘുനന്ദന് റാവു പറഞ്ഞു. മാധ്യമപ്രവര്‍ത്തരോട് സംസാരിക്കവെയാണ് ബി.ജെ.പി നേതാവിന്‍െ്റ പരാമര്‍ശം.
താന്‍ ശാസ്ത്ര അധ്യാപകനാണെന്നും എല്ലാ പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്നും രഘുനന്ദന് റാവു പറഞ്ഞു. അതുകൊണ്ടുതന്നെ വൈ.എസ്.ആര് അപകടത്തില്‍ മരിച്ചത് പോലെ തന്നെ കെ.സി.ആറും മരിക്കും. താന്‍ പ്രകൃതിയില്‍ വിശ്വസിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു.
ഹൈദരാബാദിലെ പഴയ സിറ്റിയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചാര്‍മിനാര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്ന വിധത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിരന്തരം പ്രസ്താവനകള്‍ നടത്തുന്നുണ്ട്. ഇതിനെതിരെ സംസ്ഥാന മന്ത്രി കെ.ടി രാമറാവു രംഗത്ത് വന്നതാണ് ബി.ജെ.പി എം.എല്‍.എയെ ചൊടിപ്പിച്ചത്. ബി.ജെ.പി ഇടപെടലിന് ശേഷം ഹൈദരാബാദ് പ്രളയ ദുരിതാശ്വാസ ഫണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞുവച്ചത് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ചൂണ്ടിക്കാട്ടിയതും ബി.ജെ.പിയെ പ്രകോപിപ്പിച്ചു.






