
മുംബൈ: കൊവിഡ് വാക്സിന് പരീക്ഷണ വിജയത്തിലും വൈറ്റ് ഹൗസില്‍ അധികാരമാറ്റത്തിന് വഴിതെളിഞ്ഞതിലും വിപണിക്ക് പ്രതീക്ഷ. ദേശീയ സൂചികയായ നിഫ്റ്റി ആദ്യമായി 13,000 കടന്നു. രാവിലെ 0.74% ഉയര്‍ന്ന് നിഫ്റ്റി 13,021ലെത്തി. സെന്‍സെക്സ് 0.72% യര്‍ന്ന് 44,391.79ലാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്കാണ് മുന്നേറ്റം. എച്ച്.ഡി.എഫ്.സി, ഐസിഐസിഐ ബാങ്കുകളാണ് ഏറ്റവും ഉയര്‍ച്ച കാണിച്ചത്.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ വികസിപ്പിച്ച ആസ്ട്രസിനെക വാക്സിന് പരീക്ഷണം വിജയിച്ചതും വൈകാതെ ഇന്ത്യയിലും വിതരണത്തിന് എത്തുമെന്ന സൂചനയുമാണ് വിപണിക്ക് കരുത്തായത്.






