കോഴിക്കോട്: എം.കെ രാഘവന് എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി വാങ്ങിയെന്ന വെളിപ്പെടുത്തല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ അധിക തുക ചെലവഴിച്ചെന്ന വെളിപ്പെടുത്തല്‍ എന്നിവയിലാണ് അന്വേഷണം. കൈക്കൂലിക്കേസില്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തന്െ്റ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.
2019ലെ ലേക്സഭാ തിരഞ്ഞെടുപ്പിന്െ്റ സമയത്താണ് എം.കെ രാഘവന് എം.പിക്കെതിരായ കൈക്കൂലി ആരോപണം പുറത്തുവന്നത്. ടി.വി 9 എന്ന ടെലിവിഷന്‍ ചാനലാണ് എം.പി കൈക്കൂലി വാങ്ങിയെന്ന വിവരം ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുകൊണ്ടുവന്നത്.
പഞ്ചനക്ഷത്ര ഹോട്ടല്‍ തുടങ്ങാന്‍ സഹായിക്കണം എന്ന വ്യാജേന എത്തിയ മാധ്യമ സംഘത്തോട് എം.കെ രാഘവന് അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെടുന്നതിന്െ്റ വീഡിയോയാണ് പുറത്തുവന്നത്. അഞ്ച് കോടി രൂപ ഡല്‍ഹിയിലെ ഓഫീസില്‍ എത്തിക്കാനും എം.പി ആവശ്യപ്പെട്ടിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും എം.പി ഒളിക്യാമറയില്‍ നടത്തിയരുന്നു.






