കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആദിവാസിക്കുടിലില്‍ നിന്ന് ഭക്ഷണം കഴിച്ചത് തട്ടിപ്പെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അമിത് ഷാ ആദിവാസിക്കുടിലില്‍ വച്ച് കഴിച്ചതെന്നും മമത പറഞ്ഞു. ഒരു ബ്രാഹ്മന സമുദായത്തില്‍പ്പെട്ട ആളെയും പുറത്തുനിന്ന് കൊണ്ടുവന്നുവെന്ന് മമത പറഞ്ഞു.
ബംഗാളിലെ ബങ്കുരയിലെ ഒരു ആദിവാദി കുടുംബത്തില്‍ നിന്നുമാണ് അമിത് ഷാ ഭക്ഷണം കഴിച്ചത്. ഇക്കഴിഞ്ഞയാഴ്ച അമിത് ഷാ നടത്തിയ ബംഗാള്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ആദിവാസിക്കുടിലില്‍ എത്തിയത്. അവിടെ നിന്ന് ഭക്ഷണം കഴിക്കുന്നതിന്െ്റ ചിത്രങ്ങള്‍ അമിത് ഷാ ട്വിറ്ററില്‍ പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പുറത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കൊണ്ടുവന്നതാണെന്നാണ് മമതയുടെ വെളിപ്പെടുത്തല്‍.
അടുത്ത വര്‍ഷം പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമിത് ഷായുടെ ബംഗാള്‍ സന്ദര്‍ശനം. ബംഗാളില്‍ അടുത്ത വര്‍ഷം ഭരണം പിടിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നത്.






