നാവികസേനയുടെ മിഗ്-29കെ യുദ്ധവിമാനം തകര്‍ന്ന കാണാതായ പൈലറ്റ് നിഷാന്ത് സിങ് വിവാഹിതനായത് ഏഴു മാസം മുന്‍പാണ്. സൈനിക പാരമ്പര്യമനുസരിച്ച് മേലുദ്യോഗസ്ഥരില്‍ നിന്ന് അനുവാദം വാങ്ങേണ്ടതുണ്ട്. ഈ അനുവാദം തേടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'വെടിയുണ്ട വിഴുങ്ങുന്നതിനുള്ള അനുമതി' എന്ന പേരില്‍ വിവാഹ അനുമതിക്കത്താണ് വൈറലായത്.
തന്റെ മേല്‍ ന്യൂക്ലിയര്‍ ബോംബ് ഇടട്ടെ എന്നായിരുന്നു മേലുദ്യോഗസ്ഥനോട് വിവാഹം കഴിക്കുന്നതിനായി അനുമതി ചോദിച്ചത്. സമാധാനപരമായ കാലത്തെ ത്യജിക്കാന്‍ തയ്യറാണെന്ന് നിഷാന്ത് പറഞ്ഞു. അതിന് കമാന്‍ഡിങ് ഓഫിസറുടെ മറുപടിയും വൈറലായി. ' ഒടുവില്‍ നല്ല കാലങ്ങള്‍ക്ക് അവസാനം വന്നിരിക്കുന്നു, ദാമ്പത്യത്തിന്റെ ശ്മാശാന ഭൂമിയിലേക്ക് സ്വാഗതം' എന്നായിരുന്നു ഗോവ ഹസ്ന ഐഎന്‍എസ് വൈറ്റ് ടൈഗര്‍ സ്ക്വാഡ്രന്‍ കമാന്ഡിഹ് ഓഫീസര്‍ ക്യാപ്റ്റന്‍ മൃഗങ്ക് ഷോഖന്ദ് മറുപടി നല്‍കിയത്.

നിഷാന്തിന്റെ വിവാഹത്തിന് ക്യാപ്റ്റനെ ക്ഷണിച്ചിരുന്നു. സഹപാഠിയായിരുന്ന നയാബ് രണ്‍ധാവയെയാണ് നിഷാന്ത് വിവാഹം കഴിച്ചത്. കോവിഡ് പ്രതിസന്ധി മൂലം വിഡിയോ വഴി ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്.
വ്യാഴാഴ്ചയായിരുന്നു വിമാനവാഹിനിക്കപ്പാലായ ഐഎന്‍എസ് വിക്രമാദിത്യയില്‍നിന്ന് പറന്നയുര്‍ന്ന മിഗ്-29കെ നിയന്ത്രണം വിട്ട് അറബിക്കടലില്‍ വീണത്. ഒരാളെ രക്ഷിച്ചങ്കിലും രണ്ടാം പൈലറ്റായ നിഷാന്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ ഇജക്ട് ചെയ്ത് കടലിലേക്ക് ചാടുകയായിരുന്നു.
മിഗ്-29ന്റെ നാവികസേനാപ്പതിപ്പായ മിഗ്-29കെ തുടര്‍ച്ചയായി മൂന്നാം തവണയാണ് അപകടത്തില്‍ പെടുന്നത്. 2018ലും 2019 ലും 2020 ലും മിഗ്29-കെ അപകടത്തില്‍പ്പെട്ടിരുന്നു. പലപ്പോഴും എന്ജിന് തകരാറുകളും ഇരട്ട എന്ജിന് ഉള്ള വിമാനം ഒറ്റ എന്‍ജിനില്‍ അടിയന്തര ലാന്‍ഡിങ്ങും നടത്തേണ്ടി വന്നിരുന്നു.

Comments