ദില്ലി: ഹത്രാസ് പീഡന കേസ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ രംഗത്ത്.
പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ലെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ സിദ്ധിഖ് കാപ്പൻ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു.
കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ പൊലീസ് മർദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകളും നിഷേധിച്ചുവെന്നും ഉറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.






