
കന്യാകുമാരി: ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനിടെ തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ബുറേവി. കഴിഞ്ഞ ആഴ്ചയാണ് ചെന്നൈ, കടലൂര്‍, പോണ്ടിച്ചേരി മേഖലയിലായി നിവാര്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 130 കിമീ വേഗതയിലാണ്. നിവാര്‍ തീരം തൊട്ടതെങ്കില്‍ 90 കിമീ വേഗതയിലാവും ബുറേവി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുകയെന്നാണ് സൂചന.
ബുറേവി ചുഴലിക്കാറ്റ് തിരുവനന്തരം നെയ്യാറ്റിന്‍കര വഴി കടന്നുപോകാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിന് ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ മൂന്നാംഘട്ടമായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.





