
തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കൊല്ലം ജില്ലയുടെ അതിര്‍ത്തിയിലും പ്രവേശിക്കാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനനതപുരം ജില്ലയുടെ തെക്കേയറ്റത്തുകൂടി ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നേരത്തെ അറിയിച്ചിരുന്നത്.
ഡിസംബര്‍ നാലിന് രാവിലെ തമിഴ്നാട് തീരത്തെത്തി ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ കേരളം വഴി അറബിക്കടലിലേക്ക് പോകും എന്നാണ് വിവരം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.
നിലവില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴയുമുണ്ടാകും.





