
ടെഹ്റാന്: ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേല്‍ അനുകൂല മാധ്യമങ്ങള്‍. എന്നാല്‍ മരണം ഔദ്യോഗികമായി ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നും മാധ്യമങ്ങള്‍ പറയുന്നു.
81-കാരനായ ആയത്തുള്ള 1989 മുതലാണ് ഇറാന്റെ പരമോന്നത പദവിയിലേക്കെത്തുന്നത്. 1981-89 കാലയളവില്‍ ആയത്തുള്ള ഇറാന്റെ പ്രസിഡന്റായി. എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്ന് മകന് സയിദ് മുജ്തബ ഖമനയിക്ക് അധികാരം കൈമാറിയെന്ന് ചില ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
യു.എസ്സ്.ല്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ജൂയിഷ് പ്രസ്സും മറ്റു വാര്‍ത്താ പോര്‍ട്ടലുകളുമാണ് ആയത്തുള്ള അലി ഖമനയി അന്തരിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത്. മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.






