
അഗര്‍ത്തല: താന്‍ നിക്കണോ പോണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ബിജെപിയുടെ ത്രിപുരാ മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ്. വര്‍ഷങ്ങള്‍ നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് ബിജെപി സംസ്ഥാനത്ത് അധികാരത്തിലേറിയെങ്കിലും ബിപ്ലവിനെതിരേ ഉള്‍പ്പാര്‍ട്ടി പോര് ശക്തമായ സാഹചര്യത്തിലാണ് പ്രതികരണം. പാര്‍ട്ടിക്ക് ഉള്ളിലുള്ളവര്‍ തന്നെ ബിപ്ലവിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
‘‘ബിപ്ലവിനെ മാറ്റു. ബിജെപിയെ രക്ഷിക്കൂ...’’ എന്ന് ബിജെപി നേതാക്കള്‍ തന്നെ മുദ്രവാക്യം മുഴക്കിയതിന് പിന്നാലെ രണ്ടു ദിവസംകഴിഞ്ഞപ്പോഴാണ് പ്രതികരണം വന്നിരിക്കുന്നത്. താന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണോ തുടരണോ എന്ന് കാര്യം ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് ചൊവ്വാഴ്ച ബിപ്ലവ് പ്രതികരിച്ചത്. താന്‍ തുടരണോ ഇറങ്ങളോണ എന്ന് നിങ്ങള്‍ തീരുമാനിക്കണം. ഞായറാഴ്ച രണ്ടുമണിക്ക് വിവേകാനന്ദ മൈതാനത്ത് ഉണ്ടാകും. നിങ്ങളുടെ തീരുമാനം നിങ്ങള്‍ ഉന്നതാധികാര സമിതിയെ അറിയിക്കുക.‘‘ചൊവ്വാഴ്ച അഗര്‍ത്തലയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബിപ്ലവ് പറഞ്ഞു. ’’ബിപ്ലവിനെ മാറ്റു. ബിജെപിയെ രക്ഷിക്കൂ.. എന്ന മുദ്രാവാക്യം വേദനിപ്പിച്ചു. സംസ്ഥാനത്തിന് വികസനം വരുത്താന്‍ ശ്രമിച്ചു എന്നത് മാത്രമാണ് ഞാന്‍ ചെയ്ത ഏക തെറ്റ്. എന്റെ കാലാവധി വെറും അഞ്ചു വര്‍ഷം മാത്രമായിരക്കും. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. 30 വര്‍ഷം സേവനം ചെയ്യാന്‍ ഞാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല.''
കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ സര്‍ക്കാര്‍ വികസനം ഉണ്ടാക്കാന്‍ കഷ്ടപ്പെടുകയായിരുന്നു. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, പ്രത്യേക സാമ്പത്തിക മേഖലകള്‍, വിമാനത്താവളങ്ങള്‍, സ്മാര്‍ട്ട് സിറ്റികള്‍, കാര്‍ഷിക വികസനം എന്നിവയെല്ലാം അതില്‍ പെടും. താന്‍ അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം അഴിമതി നടത്താന്‍ അനുവദിക്കില്ലെന്നും അനധികൃത ഇടപാടുകള്‍ നടത്താന്‍ സമ്മതിക്കില്ലെന്നും പറഞ്ഞു. മാഫിയാ പ്രവര്‍ത്തനവും ഗുണ്ടായിസവും അനധികൃത ഭൂമിയിടപാട്, മയക്കുമരുന്ന് വ്യാപാരം എന്നിവയോടൊന്നും സന്ധി ചെയ്യാന്‍ കൂട്ടു നില്‍ക്കില്ലെന്നും പറഞ്ഞു.
തനിക്കെതിരേ മുദ്രാവാക്യം മുഴക്കിയവരെ എന്തു ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ത്രിപുരയിലെ ബിജെപിയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിനോദ് സോളങ്കി ഞായറാഴ്ച അഗര്‍ത്തലയില്‍ വിമതരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ബിപ്ലവിനെതിരേ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് പ്രതികരിച്ചത്. എന്നിരുന്നാലും യോഗത്തില്‍ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത് മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പിനെ സൂചിപ്പിക്കുന്നു എന്നാണ് വിലയിരുത്തല്‍. 2019 ല്‍ സുദീപ് റോയ് ബര്‍മ്മനെ ആരോഗ്യമന്ത്രി സ്ഥാനത്തു നിന്നും മാറ്റിയതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ബര്മ്മന്, പാര്‍ട്ടി നേതാക്കളായ ആശിഷ് കുമാര്‍ സാഹ, രാംപ്രസാദ് പോള്‍, സുശാന്ത ചൗധരി എന്നിവരാണ് സോന്കറുമാി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയത്.
വിമത എംഎല്‍എമാര്‍ നേരത്തേ ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്ന് വടക്കുകിഴക്കന്‍ ജനാധിപത്യ സഖ്യം കണ്‍വീനറായ ഹിമാന്ദ ബിശ്വ ശര്‍മ്മയും ത്രിപുര നേതൃത്വമാറ്റം വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.






