ബ്യൂനസ്: ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയുടെ ചിത്രം ഉള്‍പ്പെടുത്തി കറന്‍സി പുറത്തിറക്കണമെന്നാവശ്യമുന്നയിച്ച് സെനറ്റര്‍ നോര്‍മ ഡുറാന്‍ഗോ കോണ്‍ഗ്രസില്‍ പ്രത്യേക ബില്‍ അവതരിപ്പിച്ചു. അര്‍ജന്റീനയുടെ കറന്‍സിയായ 1000 പെസോ നോട്ടിന്റെ ഔരു വശത്ത് മറഡോണയുടെ മുഖവും മറുവശത്ത് 1986 ലോകകപ്പില്‍ മറഡോണ നേടിയ ഗോളുകളിലൊന്നിന്റെ ചിത്രവും ഉള്‍പ്പെടുത്തനാണ് നിര്‍ദേശം.
ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ദൈവത്തിന്റെ കൈ ഗോളും പിന്നാലെ നേടിയ നൂറ്റാണ്ടിന്റെ ഗോളും ആണ് പരിഗണനയില്‍ ഉള്ളത് എന്നാല്‍ ഇതില്‍ ഏത് വേണമെന്ന് സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന അര്ജന്റീനക്കാരാനായ മറഡോണയോടുള്ള ആദരസൂചകമായി പുറത്തിറക്കുന്ന കറന്‍സി വിനോദസഞ്ചാരത്തിന് ഗുണകരാമാകുമെന്ന് സെനറ്റര്‍ നോര്‍മ അവകാശപ്പെട്ടു. അര്‍ജന്റീനയിലെത്തുന്ന വിനോദ സഞ്ചാരികള്‍ മറഡോണയുടെ സ്മാരകം എന്ന നിലയില്‍ വാങ്ങിക്കും ഇത് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും നോര്‍മ ഡുറാന്‍ഗോ പറഞ്ഞു.

Comments