
1990 ല്‍ പുറത്തിറങ്ങിയ ഹോം എലോണിന് ഒത്തിരി ആരാധകരാണ് ഉള്ളത്. കെവിന് മകലിസ്റ്ററും ആ രണ്ടു കള്ളന്മാരെയും ഇപ്പോഴും നമ്മെ ടിവിയ്ക്ക് മുന്പില് പിടിച്ചിരുത്താറുണ്ട്. സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറല്‍ ആയിരിക്കകയാണ് ഹോം എലോണ്‍. എന്നാല്‍ സിനിമയല്ല വൈറല്‍ ആയിരിക്കുന്നത് ചിത്ത്രതിലെ വീടിനു സമാനമായൊരു വീടാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടുമെത്തിയിരിക്കുന്നത്.
ജിഞ്ചര്‍ ബ്രഡ് (ഒരിനം കേക്ക്) കൊണ്ടുണ്ടാണ് ഈ വീട് വീണ്ടും നിര്‍മ്മിച്ചിരിക്കുന്നത്. ഹോം എലോണ്‍ സിരീസിലെ ആദ്യചിത്രം പുറത്തിറങ്ങിയതിന്റെ മുപ്പതാം വര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജിഞ്ചര്‍ കേക്കില്‍ ചിത്രത്തിലെ വീട് ഉണ്ടാക്കിയിരിക്കുന്നത്.
കേക്ക് ഡിസൈനുകളുടെ പേരില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള മിഷേല്‍ വിബോവോ ആണ് വ്യത്യസ്തമായ രീതിയില്‍ കേക്ക് ഒരുക്കിയിരിക്കുന്നത്. വീടിനും ചുറ്റമുള്ള ക്രിസ്മസ് ഒരുക്കങ്ങള്‍ വരെ കേക്കില്‍ കാണാന്‍ കഴിയും. കെവിന്റെ ട്രീ ഹൗസും ആ രണ്ടു കള്ളന്മാരെയും കേക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസ്നിയുടെ പേജില്‍ ഈ കേക്കിന്റെ വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കേക്കിനെ അഭിന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
To celebrate the #HomeAlone30thanniversary, award winning cake designer Michelle Wibowo created a spectacular gingerbread McCallister house. Here’s how it all came together 😲🏠
Home Alone now streaming on #DisneyPlus. pic.twitter.com/ZAut7ehmBB— Disney+ UK (@DisneyPlusUK) December 7, 2020






