
നെടുമ്പാശേരി: നായയെ കഴുത്തില്‍ കുരുക്കിട്ട്, കാറിനു പിന്നില്‍ക്കെട്ടി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഉടമ അറസ്റ്റില്‍, കാര്‍ പിടിച്ചെടുത്തു. കാര്‍ ഉടമ കുന്നുകര സ്വദേശി യൂസഫിനെയാണു ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുകര പഞ്ചായത്തിലെ ചാലാക്ക-കുത്തിയതോട് റോഡില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11-നായിരുന്നു സംഭവം.
അതിവേഗം പോകുകയായിരുന്ന കെ.എല്‍.42 ജെ. 6379 ടാക്സി കാറിനു പിന്നിലാണു നായയെ വലിച്ചിഴച്ചു ക്രൂരത കാട്ടിയത്. പിന്നാലെ െബെക്കില്‍ എത്തിയ യുവാവ് ഈ ക്രൂരത ചോദ്യംചെയ്തെങ്കിലും കാര്‍ ഡ്രൈവര്‍ തട്ടിക്കയറി. ഇതോടെ യുവാവ് മൊെബെല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മൃഗസ്നേഹികളുടെ സംഘടനയെ വിവരമറിയിക്കുകയും ചെയ്തു. സംഘടന പരാതിപ്പെട്ടതോടെ ഉടമയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് യൂസഫിന്റെ വാഹനം പിടിച്ചെടുത്തത്. ഇയാളുടെ െലെസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വകുപ്പ് സ്വീകരിക്കും. വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്നു യൂസഫ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം, വകുപ്പ് 11 എ, ബി പ്രകാരവും ഐ.പി.സി. 428 പ്രകാരവുമാണു കേസ്.






