
കൊല്ലം : ജയിലുകളിൽ രാവിലെ ആറുമുതൽ രാത്രി എട്ടുവരെ തടവുകാരെ എഫ്.എം.റേഡിയോ കേൾപ്പിക്കണമെന്ന് ജയിൽ ഡി.ജി.പി.യുടെ നിർദേശം. തടവുകാരുടെ ആത്മഹത്യ പ്രവണത കുറയ്ക്കുകയാണ് ലക്ഷ്യം.
മാത്രമല്ല, കുടുംബാംഗങ്ങളുടെ ഫോൺ നമ്പരിലേക്ക് എണ്ണംനോക്കാതെ വിളിക്കുന്നതിന് അനുവദിക്കും. തടവുകാരുമായി ഇടപഴകാൻ അസിസ്റ്റൻറ് പ്രിസൺ ഓഫീസറെ നിയോഗിക്കണമെന്നും നിർദേശമുണ്ട്.
തടവുകാർക്ക് മാനസികാരോഗ്യ പരിപാലനം നൽകണമെന്നും പുറത്തിറങ്ങുമ്പോൾ സാധാരണ നിലയിൽ ജീവിക്കാൻ ഇത് അനിവാര്യമാണെന്നും
ദേശീയ മനുഷ്യാവകാശ കമ്മിഷൻ പുറപ്പെടുവിച്ച നിർദേശങ്ങളിൽ പറയുന്നു.
എല്ലാ തടവുകാർക്കും തൊഴിൽ, വിദ്യാഭ്യാസം, കഴിവുതെളിയിക്കുന്ന പരിപാടികൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കണം. മാനസികാരോഗ്യചികിത്സ ആവശ്യമുള്ളവർക്ക് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.






