
ഇടുക്കി: ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് വാഗമണ്‍, മൂന്നാര്‍ മേഖലയിലെ 100 ഏക്കറോളം വരുന്ന കയ്യേറ്റഭൂമി റവന്യു സംഘം പിടിച്ചെടുത്തു. വ്യാജ പട്ടയം കൈക്കലാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തുന്ന സംഭവം ഈ പ്രദേശത്ത് വ്യാപകമായിരുന്നു.
സമീപകാലത്തു നടന്ന വലിയ കയ്യേറ്റ ഒഴിപ്പിക്കലാണ് ഇതെന്ന് അധികൃതര്‍ പറയുന്നു. വിവധ വ്യവസായ ശാലകള്‍ അനധികൃതമായി കൈവശംവെച്ചിരുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
മൂന്നാര്‍ എല്‍.ആര്. തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. 25 വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായത്.
1995ല്‍ ആണ് വ്യാജ പട്ടയമുണ്ടാക്കി സ്ഥലം കൈയ്യേറിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. 2003ല്‍ ജില്ലാ കളക്ടര്‍ കയ്യേറ്റ ഉത്തരവ് ശരിവച്ചത്.






