
ന്യൂയോർക്ക്: കോവിഡ് പോരാട്ടത്തെ ലോകം അതിജീവിക്കുന്നതിന്റെ ഓരോ ചുവടുകൾ നീക്കി നീക്കികൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ ബ്രിട്ടൻ ഉൾപ്പടെ ഉള്ള രാജ്യങ്ങളിൽ വിതരണം ആരംഭിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരിയിൽ ലോകം വണങ്ങേണ്ടത് മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ ആണ്. വീടുകളിൽ തിരികെ പോകാൻ പോലും സാഹചര്യമില്ലാതെ, ജീവിതം പണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകാരാണ്.
അവധി പോലും ഇല്ലാതെ കോവിഡ് പോരാട്ടത്തിലാണ് ഇവർ, ഇതിനിടെ പുറത്തുവന്ന ഒരു റിപ്പോർട്ടാണ് നമ്മെ അമ്പരിപ്പിക്കുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട മാർച്ച് മുതൽ ഒരു അവധി പോലും ഇല്ലാതെ ജോലി ചെയ്യുന്ന യു. എസിലെ ഒരു ഡോക്ടർ. 58 കാരനായ ജോസഫ് വരൺ ആണ് 267 ദിവസമായി ജോലിയിൽ അവധി എടുക്കാതെ തുടരുന്നത്. ഹൂസ്റ്റനിലെ യുണൈറ്റഡ് മെമ്മോറിയൽ മെഡിക്കൽ സെന്ററിലെ ഫിസിഷ്യനും സ്റ്റാഫ് ചീഫുമാണ് അദ്ദേഹം.
പ്രായമേറിയ ഒരു രോഗി തന്റെ ഭാര്യയെ കാണണമെന്ന് പറഞ്ഞു കരയുന്നതിനിടെ രോഗിയെ കെട്ടിപിടിച്ചുകൊണ്ട് ആശ്വസിപ്പിക്കുന്ന ഡോക്ടറുടെ ചിത്രം ഗോ നകുമാര എന്ന ഫോട്ടോഗ്രാഫർ ആണ് പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ദേശീയ ശ്രദ്ധയും നേടി.






