
തദ്ദേശ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെ പോളിങ് ശതമാനം 52.38 കടന്നു. ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ നീണ്ട നിരയാണ്.
കാസര്‍ഗോഡ് - 42.79 കണ്ണൂര്‍ - 43.31 കോഴിക്കോട് - 42.80 മലപ്പുറം - 43.59 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള പോളിംഗ് ശതമാനം.
354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലായി 22,151 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടര്‍മാരാണുള്ളത്. 10,842 പോളിങ് ബൂത്തുകളില്‍ 1,105 എണ്ണം പ്രശ്നബാധിതമായതിനാല്‍ വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതാനും ബൂത്തുകളില്‍ ഉണ്ടായ ചില പ്രശ്നങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പരിയാരം പഞ്ചായത്തിലെ മാവിച്ചേരിയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനം. കള്ള വോട്ട് ചെയ്യുന്നത് ചോദ്യം ചെയ്ത ബൂത്ത് ഏജന്റ് കെ.വി.നിസാറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ കയറി മര്‍ദ്ദിച്ചുവെന്നാണ് പരാതി.
വിഷയത്തില്‍ പോലീസ് ഇടപെടില്ലെന്നും ആക്ഷേപമുണ്ട്. നിസാറിനെ പിന്നീട് യുഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തില്‍ നിന്നും മാറ്റി.
ഇവിടെ ഇന്നലെ രാത്രി യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീടിനു നേരെ ബോംബേറ് നടന്നിരുന്നു.
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥി സുഹറ അഹമ്മദിന് പരുക്കേറ്റു. പോലീസ് ലാത്തി വീശി.






