കൊച്ചി: മരടില്‍ ഫഌറ്റുകള്‍ പൊളിച്ചതിനു നഷ്ടപരിഹാരമായി സര്‍ക്കാരിനു കണ്ടുകെട്ടാന്‍ ഫഌറ്റുടമകള്‍ ചൂണ്ടിക്കാട്ടുന്നതു െപെലിങ് പോലെയുള്ള അടിസ്ഥാന നിര്മാണപ്രവര്ത്തനങ്ങള്മാത്രം പൂര്‍ത്തിയായ പുതിയ ഫഌറ്റ് പദ്ധതികള്‍. ഇവ ലേലം നടത്തിയാല്‍ വില കിട്ടില്ലെന്നാണ് നഷ്ടപരിഹാര സമിതിയുടെ വിലയിരുത്തല്‍.
കാക്കനാടുള്ള ഇത്തരമൊരു പദ്ധതിപ്രദേശം ജസ്റ്റിസ് ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള നഷ്ടപരിഹാര സമിതി പരിശോധിച്ചിരുന്നു. അടിസ്ഥാന നിര്മ്മാണജോലിമാത്രം കഴിഞ്ഞ ഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാരമായി നല്‍കാനുള്ള വില ലഭിക്കില്ലെന്നു വിലയിരുത്തിയാണ് കമ്മിഷന് ഈ പ്ലോട്ടുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അതേസമയം, പണി പൂര്‍ത്തിയായ മറ്റിടങ്ങളിലെ ഫഌറ്റുകള്‍ തങ്ങളുടെ പേരില്‍ ഫഌറ്റുടമകള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായും സമിതി കണ്ടെത്തിയിട്ടുണ്ട്.
മരട് ഫഌറ്റ് കേസിലെ നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതു സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തിലേക്കു മാറ്റിയിരിക്കുകയാണ്. ഫഌറ്റുടമകള്ക്കു നഷ്ടപരിഹാരം നല്കാന് ബാധ്യതയില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടക്കാല നഷ്ടപരിഹാരമായി നല്കിയ 62.25 കോടി രൂപ സര്‍ക്കാരിനു തിരികെ ലഭിക്കണമെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഫഌറ്റുകള്‍ പൊളിക്കുന്നതിനു ചെലവായ 3.24 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് ഈടാക്കി നല്‍കണം. നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവ് ഫഌറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Comments