അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്. ആദ്യ ഇന്നിങ്സില്‍ 53 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് റണ്‍സെന്ന നിലയിലാണ്. ഇന്ത്യയ്ക്ക് 62 റണ്‍സ് ലീഡും.
നാലു റണ്‍സെടുത്ത ഷായുടെ വിക്കറ്റാണ് ഇന്ത്യ്യ്ക്ക് നഷ്ടമായത്. മായങ്ക് അഗര്‍വാള്‍(5), നൈറ്റ് വാച്ച്മാന് ജസ്പ്രീത് ബുംമ്ര(0) എന്നിവരാണ് ക്രീസില്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ 244 സ്കോറിന് മറുപടി നല്‍കാനിറങ്ങിയ ഓസ്ട്രേലിയ 191 റണ്‍സിന് പുറത്താകുകയായിരുന്നു. 73 റണ്‍സോടെ പുറത്താകാതെ നിന്ന് ക്യാപ്റ്റന്‍ ടിം പെയ്നാണ് ഓസീസ് സ്കോര്‍ 191 ല്‍ എത്തിച്ചത്.47 റണ്‍സെുത്ത മാര്‍നസ് ലബുഷെയ്നും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
നാല് വിക്കറ്റ് വീഴ്ത്തിയ ആര്.അശ്വിനാണ് ഓസീസിന വീഴ്ത്തിയത്. ഉേേഷ് യാദവ് മൂന്ന് വിക്കറ്റ്, ജസ്പ്രീത് ബുംമ്ര രണ്ട് വികക്റ്റും വീഴ്ത്തി. മാത്യൂ വെയ്ഡ്(8), ജോ ബേണ്‍സ്(8), സ്റ്റീവ് സ്മിത്ത്(1), ട്രാവിസ് ഹെഡ്(7), കാമറൂണ്‍ ഗ്രീന്‍(11), പാറ്റ് ക്മന്സ്(0), മിച്ചല്‍ സ്റ്റാര്‍ക്ക്(15), നഥാന്‍ ലിയോണ്‍(10), ഹെയ്സല്‍വുഡ്(8) എന്നിവരാണ് പുറത്തായത്.






