
ദെഹ്റാദൂണ്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ഡോക്ടര്മാരുടെ നിര്ദേശമനുസരിച്ച് വീട്ടില് നിരീക്ഷണത്തില് കഴിയുമെന്നും അദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില് താനുമായി സമ്പര്ക്കത്തില് ഏര്പ്പെട്ടവര് നിരീക്ഷണത്തില്ഡ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദേഹം അഭ്യര്ഥിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ത്രിവേന്ദ്ര സിങ് പല തവണ നിരീക്ഷണത്തില് പോകേണ്ടിവന്നിരുന്നു.
ഉത്തരഖണ്ഡ് ഹെല്ത്ത് സെക്രട്ടറി അമിത് സിങ് നേഗി ആരേഗ്യ വകുപ്പ് ഡയറക്ടര് ജനറല് അമിതാ ഉപ്രേതി എന്നിവര്ക്ക് അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 6062 പേര്ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.







Comments