
കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തനിക്കു പരിചയപ്പെടുത്തിയത് എം. ശിവശങ്കറാണെന്നു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ അറിയിച്ചു. സ്വപ്നയ്ക്കു സെക്രട്ടേറിയറ്റില്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍, സ്വര്‍ണക്കടത്തു പോലെ വഴിവിട്ട ഇടപാടുകളുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
ശിവശങ്കറിനെ കാണാന്‍ സ്വപ്ന പലവട്ടം എത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ വേണ്ടപ്പെട്ട ആളെന്ന നിലയിലാണു താനുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്വപ്നയെ കണ്ടിരുന്നത്. മറ്റാരുമായും അവര്‍ നേരിട്ടു ബന്ധപ്പെട്ടിരുന്നില്ല. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്നയുടെ ബന്ധം ശിവശങ്കര്‍ വഴിയാണെന്നാണ് അറിവ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി സ്വപ്ന നേരിട്ട് ഇടപെട്ടിരുന്നതായി അറിവില്ലെന്നും രവീന്ദ്രന് പറഞ്ഞു.
സ്വപ്ന തന്റെ ബന്ധുവും സുഹൃത്തുമാണെന്നാണ് ശിവശങ്കര്‍ സഹപ്രവര്‍ത്തകരോടു പറഞ്ഞിരുന്നതെന്നും അവരുടെ ഇടപാടുകള്‍ ശ്രദ്ധിക്കുന്ന കാര്യത്തില്‍ അതിനാല്‍ വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്. യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രതിനിധിയെന്ന നിലയില്‍ സ്വപ്ന മൂന്നു തവണ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടുണ്ട്. നാട്ടിലും വിദേശത്തും മുഖ്യമന്ത്രി പങ്കെടുത്ത വിവിധ പരിപാടികളിലും സ്വപ്നയെ കണ്ടിട്ടുണ്ടെുന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ പറഞ്ഞു.
വിവിധ വകുപ്പുകള്‍ െകെകാര്യം ചെയ്തതിന്റെ മികവു തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ മുഖ്യമന്ത്രി തന്റെ സ്പെഷല്‍ സെക്രട്ടറിയായി നിയമിച്ചത്. െലെഫ് മിഷന് കരാറിനെപ്പറ്റി അറിവില്ല. ഇംീഷില് തനിക്കു പരിജ്ഞാനം കുറവായതിനാല്‍, രേഖകള്‍ തയാറാക്കാനും വായിച്ചു മനസിലാക്കാനും ബുദ്ധിമുട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രതിദിന പരിപാടികള്‍ തയാറാക്കലും ഏകോപനവുമാണ് തന്റെ ചുമതല.
ഊരാളുങ്കല്‍ സൊെസെറ്റിയുമായി അടുപ്പമുണ്ട്. ഭാര്യഅവിടെ ജീവനക്കാരിയായിരുന്നു. വിരമിച്ചതിനു ശേഷം വരുമാനമാര്‍ഗമെന്ന നിലയിലാണ് വായ്പയെടുത്ത് മണ്ണുമാന്തിയന്ത്രം വാങ്ങി ഊരാളുങ്കലിനു വാടകയ്ക്കു നല്‍കിയത്. ബാങ്ക് അക്കൗണ്ടിലൂടെയാണു മാസവാടക വാങ്ങുന്നത്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തന്റെ സാലറി അക്കൗണ്ടിലൂടെ 26 ലക്ഷം രൂപയുടെ ഇടപാടാണു നടന്നത്. സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച് ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ബാക്കി സ്വകാര്യബാങ്ക് വായ്പയാണ്. വടകരയില്‍ രണ്ടു സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചിട്ടുണ്ട്. എട്ടു ലക്ഷം രൂപയാണ് ഒരിടത്തു നിക്ഷേപിച്ചത്.- രവീന്ദ്രന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്ന് ഇ.ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്-ശിവശങ്കര്‍ സഖ്യത്തിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കരുതുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവില്ലെന്നാണ് രവീന്ദ്രന്റെ നിലപാടെങ്കിലും മൊഴിയിലെ പല കാര്യങ്ങളിലും അവ്യക്തതയുള്ളതായി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസവും രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ ഇന്നലെ രാത്രിയോളം നീണ്ടു.പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന കാര്യത്തില്‍ അടുത്ത ചോദ്യംചെയ്യലിനു ശേഷമേ തീരുമാനമെടുക്കൂ. അതിനു മുമ്പായി സ്വര്‍ണക്കടത്തു കേസിലേതടക്കം പ്രതികളുടെ മൊഴികള്‍ ഒത്തുനോക്കും.ശിവശങ്കറുമായി ബന്ധപ്പെട്ട ഇടപാടുകളെപ്പറ്റിയാണു പ്രധാനമായും ചോദിച്ചത്.
സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് , ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങളിലേക്കും കടന്നു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവര്‍ ശിവശങ്കറെ കാണാന്‍ സെക്രട്ടേറിയറ്റില്‍ വന്നിരുന്നോ, പ്രതികള്‍ എന്തെങ്കിലും സഹായങ്ങള്‍ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു.
യു.എ.ഇ. കോണ്‍സുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു. കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്, െലെഫ്മിഷന്‍ കരാറുകള്‍, കോണ്‍സുലേറ്റിലെ ഇഫ്താര്‍ പാര്‍ട്ടിയില്‍ ക്ഷണിക്കാനായി സ്വപ്ന മുഖ്യമന്ത്രിയെ കാണാന്‍ വന്നത് തുടങ്ങിയവയുടെ രേഖകള്‍ രവീന്ദ്രന് ഹാജരാക്കി. തന്റെ മറുപടികളെ സാധൂകരിക്കുന്ന നിരവധി രേഖകളുമായാണു രവീന്ദ്രന് ചോദ്യംചെയ്യലിനെത്തിയത്. ആരോഗ്യപ്രശ്നമുള്ളതിനാല്‍, ഇടവേളകള്‍ നല്‍കിയാണു രവീന്ദ്രനെ ചോദ്യംചെയ്യുന്നത്.






