ചുറ്റും നീലാകാശവും നീലക്കടലും നടുവില്‍ മരതകപച്ചയില്‍ ഒരു കൊച്ചു ദ്വീപ്. അതിന് നടുവില്‍ ഒരു വെളുത്ത ചുവരുകളുള്ള ഒരേയൊരു വീട്. ഓണ്‍ലൈനില്‍ വന്‍ പ്രചാരം കിട്ടിയിരിക്കുന്ന ഒരു ഫോട്ടോയുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് പ്രചരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് എന്നും അന്തര്‍മുഖത്വമുള്ളവരുടെ സ്വപ്നതാവളം എന്നും ഫോട്ടോയ്ക്ക് വിശേഷണം കിട്ടിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയതോടെയാണ് വെള്ള വീടിന്റെ ഫോട്ടോ വൈറലായത്. ഐസ് ലാന്റിന്റെ തെക്കന്‍ ഭാഗത്തെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒന്നായ എല്ലിഡേയിലാണ് വീട് സ്ഥിതി ചെയ്യുന്നതെന്ന വാദം പ്രചരിക്കുന്നുണ്ട്. 15 മുതല്‍ 18 വരെ ദ്വീപ സമൂഹങ്ങള്‍ നിറഞ്ഞ കടലില്‍ വെസ്റ്റ്മാനീജറിന്റെ ഭാഗമായ ചെറിയ ദ്വീപുകളില്‍ ഒന്നാണ് ഇതെന്നു മറ്റൊരു വാദം കൂടിയുണ്ട്. ഒരിക്കല്‍ അഞ്ചിലധികം കുടുംബങ്ങള്‍ വരെയുണ്ടായിരുന്ന ദ്വീപ് വിട്ട് എല്ലാ താമസക്കാരും പോയ്ക്കഴിഞ്ഞു. 1930 ല്‍ അവസാനത്തെ കുടുംബവും ഇവിടം വിട്ടതോടെ ഇപ്പോള്‍ താമസക്കാരില്ല.

വെള്ളവീടുമായി ബന്ധപ്പെട്ട് അനേകം ചോദ്യങ്ങളും ഉത്തരങ്ങളും അഭ്യൂഹങ്ങളും എല്ലാം നേരത്തേ മുതലുണ്ട്. ഇതില്‍ ഒരെണ്ണം ഏതോ അരക്കിറുക്കുള്ള കോടീശ്വരന്മാരില് ഒരാള്‍ നിര്‍മ്മിച്ച വീടാണ് ഇതെന്നതാണ്. മറ്റൊന്ന് ഐസ് ലാന്റിലെ പ്രമുഖ ഗായകനായ ബോര്ക്കിന്റെ പേരിലുള്ളതാണ് ഈ കെട്ടിടം എന്നാണ്. ബോര്‍ക്ക് മതപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്നതാണ് ഈ വീടെന്ന് ചിലര്‍ പറയുന്നുണ്ട്. ഇത്രയും മനോഹരമായ ഒരു കളര്‍ കോമ്പിനേഷനിലുള്ള സ്ഥലത്ത് ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്തു ചേര്‍ത്തതാണ് വീടിന്റെ ചിത്രമെന്ന വാദവുമുണ്ട്.
എന്നാല്‍ എല്ലിഡേയില്‍ നില്ക്കുന്ന ദ്വീപില്‍ നില്ക്കുന്ന വീട് എല്ലിഡേ ഹണ്ടിംഗ് അസോസിയേഷന്റെ പേരിലുള്ളതാണെന്നും 1950 ല്‍ നിര്മ്മിച്ചതാണെന്നുമുള്ളതാണ്. അസോസിയേഷനിലുള്ളവര്‍ക്ക് പഫിന് പക്ഷികളെ വേട്ടയാടാന്‍ ഇത് വേട്ടകേന്ദ്രമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്.

Comments