
ടോക്യോ: ജപ്പാനിലെ കനെറ്റ്സു എക്സ്പ്രസ് ഹൈവേയിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്നുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ വ്യാഴാഴ്ച രാത്രി കുടുങ്ങിയത് കുടുങ്ങിയത് ആയിരത്തിലധികം യാത്രക്കാര്‍.
15 കിലോമീറ്ററോളം നീളത്തിലുള്ള ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളാണ് ആളുകൾ കുടുങ്ങിയത്. ദേശീയ പാതയുടെ മധ്യത്തിലായി ഒരു കാര്‍ മഞ്ഞില്‍ ഇടിച്ചുനിന്നതാണ് പിന്നീടുള്ള ഗതാഗതം തടസ്സപ്പെടാൻ കാരണമായത്.
ശ്വസന പ്രശ്നങ്ങളെ തുടര്‍ന്ന് ചില യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബ്രെഡ്, ബിസ്കറ്റ്, മധുര പലഹാരങ്ങള്‍, 600 കുപ്പി വെള്ളം എന്നിവ അടിയന്തര സഹായമായി എത്തിച്ച് നല്‍കിയിരുന്നു.
ടോക്യോയേയും നിഗാറ്റ പ്രവിശ്യയേയും ബന്ധിപ്പിക്കുന്ന കനെറ്റ്സു എക്സ്പ്രസ് ഹൈവേയില്‍ ബുധനാഴ്ച മുതലാണ് ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്.






