അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ദയനീയ പരാജയത്തെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനത്തില്‍ ഇന്ത്യ ഏറ്റവും വലിയ തകര്‍ച്ചയിലാണ് എത്തിയത്. ബാറ്റ്സാമാന്മാര് ഗ്രൗണ്ടില്‍ ഇറങ്ങിയതും പവലിയണില്‍ എത്തിയതും വളരെപ്പെട്ടെന്നായിരുന്നു.
വെറും 36 റണ്‍സ് നേടിയായിരുന്നു ഇന്ത്യ പുറത്തായത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വിരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നെടിയ റണ്‍സ് ചേര്‍ത്ത് വച്ച് ഒടിപി രൂപികരിച്ചാണ് ഇന്ത്യന്‍ ടീമിനെ പരിഹസിച്ചത്. തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഒരാള്‍ പോലും രണ്ടക്കം കണ്ടില്ല.

ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ വസിം ജാഫര്‍ ഉള്‍പ്പെടെയുള്ളവരും ട്രോളുകളുമായി എത്തിയിരുന്നു.

Comments