
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നതിന്റെ പശ്ചത്തലത്തില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ ഇന്ത്യയില്‍ കോവിഡ് വാക്സിന് അനുമതി നല്‍കുന്നതിന്റെ അടുത്തെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. അടുത്ത ആറു മുതല്‍ ഏഴ് മാസത്തിനുള്ളില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന് വിതരണം നല്കാന് കഴിയുമെന്നാണ് കരുതുന്നത്.
യോഗത്തില്‍ ആശങ്ക ആവര്‍ത്തിച്ച മന്ത്രി കോവിഡ് 19 മുന്‍കരുതലുകള്‍ തുടരുണമെന്നും കോവിഡ് വാക്സിന് അനുമതി നല്‍കുന്നതിന്റെ അടുത്തെത്തിയെങ്കിലും പ്രതിരോധ മുന്കരുതലുകളില് വിട്ടുവീഴ്ച പാടില്ലെന്നായിരുന്നു മന്ത്രി ഓര്‍മിപ്പിച്ചത്. കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായ എല്ലാവരോടും മന്ത്രി തന്റെ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രണ്ട് ശതമാനമായി കുറഞ്ഞെന്നും മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും അദേഹം വ്യക്തമാക്കി. അതേസമയം രോഗമുക്തി നിരക്ക് 95.46 ശതമാനമായി ഉര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായില്ലെന്നും വ്യാപകമായി നടത്തിയ പരിശോധനയും ട്രാക്കിങ്ങും ചികിത്സനയവുമാണ് അതിന് കാരണമെന്നും അദേഹം അഭിപ്രായപ്പെട്ടു.






