
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ ദയനീയ പരാജയത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മയെ ട്രോളി സമൂഹ മാധ്യമങ്ങള്‍. ഇന്ത്യയുടെ പരാജയത്തില്‍ നിരവധി ട്രോളുകളാണ് താരത്തിനെതിരെ ഉയരുന്നത്.
അനുഷ്കയും കോലിയും തങ്ങളുടെ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുകയും ചെയ്യും ഇതിനെയെല്ലാം കൂട്ടിയിണക്കിക്കൊണ്ടാണ് ട്രോളുകള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിന് മുന്‍പും കോലിയുടെ മോശം പ്രകടനത്തില്‍ അനുഷ്ക ട്രോളുകളില്‍ ഇടെ നേടിയിട്ടുണ്ട്. ഒരു തവണ തനിക്കെതിരെ ഉയര്‍ന്ന ട്രോളുകളില്‍ പ്രതികരിച്ചു കൊണ്ട് താരം രംഗത്തെത്തിയിരുന്നു.






