
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി േനരിട്ടതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. പ്രസ്ഥാനത്തിന് ദോഷം വരുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞോ അറുയാതെയോ കൂട്ട് നിന്നിട്ടില്ല. പാര്‍ട്ടിയെ വളര്‍ത്താനും തളര്‍ത്താനും കഴിയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമാണ്. പരാജയ കാരണം അന്വേഷിക്കുക മാത്രമല്ല പഠിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കുമെന്നും ബിന്ദുകൃഷ്ണ ഫേസ്ഹുക്കില്‍ കുറിച്ചു.
എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ബിന്ദ കൃഷ്ണയെ പുറത്താക്കി കൊല്ലത്തെ കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്ററുകള്‍ കൊല്ലത്ത് പ്രതക്ഷപ്പെട്ടിരുന്നു. ഘടകകക്ഷിയായ ആര്‍എസ്പിയുടെ ഓഫീസിന് മുന്നിലും ഡിസിസി ഓഫീസിന് മുന്നിലുമാണ് പോസ്റ്ററുകള്‍ ഉയര്‍ന്നത്.






