
ശബരിമല : ശബരിമലയിൽ ഓൺലൈൻ ബുക്കിങ്ങിന് പോലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ഇന്നലെ രാത്രിവരെയും തുറന്നു നൽകാത്ത സാഹചര്യത്തിൽ ഇന്ന് 5000 പേർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല.
ഇന്ന് മുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് പ്രവേശനം നൽകുക.
24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നിലവിൽ ഭക്തർ നൽകേണ്ടത്. ഡിസംബർ 26-നുശേഷം 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്, എക്സ്പ്രസ് നാറ്റ് തുടങ്ങിയവയിൽ എതെങ്കിലും ഒരു പരിശോധന ഫലം നൽകണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു.
എന്നാൽ, പരിശോധനകൾ നടത്താനുള്ള സൗകര്യം നിലയ്ക്കലിൽ ഇല്ല. മാത്രമല്ല, ചെലവ് കൂടിയതും പരിശോധനാഫലം ലഭിക്കാൻ സമയം എടുക്കുന്നവയുമാണ് ഈ പരിശോധനകൾ.






