തിരുവനന്തപുരം: ആരോപണശരങ്ങളാല്‍ ആടിയുലഞ്ഞ് തദേശ തെരഞ്ഞെടുപ്പിനെ നേരിട്ട സര്‍ക്കാരിന് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചതില്‍ കോവിഡ്കാല കിറ്റിന് നിര്‍ണായക സ്വാധീനമെന്ന് ഇടതുമുന്നണി യോഗങ്ങളില്‍ വിലയിരുത്തല്‍. പ്രതിസന്ധിയിലും വലിയ പരാതിയ്ക്കിട നല്‍കാതെ കിറ്റ് വിതരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്ന ഭക്ഷ്യ മന്ത്രി പി. തിലോത്തമന് അഭിനന്ദപ്രവാഹം.
കിറ്റ് വിതരണം തുടരാന്‍ ഭക്ഷ്യവകുപ്പ് പൂര്‍ണ സജ്ജമാണെന്നതിനാലാണ് സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളില്‍ പ്രധാനപ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം തുടരാന്‍ സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോവിഡ് മഹാമാരിയെത്തിയത്. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കു കടന്നതോടെ രാജ്യത്ത് വലിയശതമാനം ആളുകള്‍ പട്ടിണിയുടെ പിടിയിലായി.
ഇത് മറികടക്കാനാണ് ജനങ്ങള്‍ക്ക് ചെറിയൊരു ആശ്വാസമെന്ന നിലയില്‍ ഭക്ഷ്യക്കിറ്റ് വിതരണമെന്ന ആശയം വരുന്നത്. ഏറെ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന കിറ്റ് വിതരണം വെല്ലുവിളിയായാണ് ധന-ഭക്ഷ്യ വകുപ്പുകള്‍ ഏറ്റെടുത്തത്. പണം കണ്ടെത്തേണ്ട ചുമതലയേ ധന വകുപ്പിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും കിറ്റില്‍ ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ളവയുടെ ശേഖരണവും വിതരണവും ഭക്ഷ്യവകുപ്പിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാല്‍, മന്ത്രി പി. തിലോത്തമന് നേരിട്ടിറങ്ങി അതിനു മുന്‍ കൈയെടുത്തതോടെ ഭക്ഷ്യ-സിവില്‍ സെപ്ലെസ് വകുപ്പുകളിലെ ജീവനക്കാരും ഒപ്പം ചേര്‍ന്നു. പൊതുഗതാഗതം പോലും സ്തംഭിച്ച വേളയില്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് കിറ്റിലേക്കാവശ്യമായ വസ്തുക്കള്‍ എത്തിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെയായി നിരന്തരം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സാധനങ്ങള്‍ സംസ്ഥാനത്തേക്കു മുടക്കം കൂടാതെ എത്തിച്ചത്.
കേരളത്തിലെത്തിച്ച സാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നത് അതിലും വലിയ വെല്ലുവിളിയായി. ഭക്ഷ്യവകുപ്പിനു കീഴിലുള്ള ഗോഡൗണുകള്‍ക്കു പുറമേ മറ്റ് ഗോഡൗണുകളും ഇതിനായി സജ്ജമാക്കിയത് മന്ത്രി തിലോത്തമന് നേരിട്ട് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്. കോവിഡ്ക്കാല കിറ്റിനു പുറമേ ഓണക്കിറ്റും സൗജന്യ അരിയും കേന്ദ്രം നല്കിയ ഭക്ഷ്യധാന്യങ്ങളും കൃത്യമായി സംസ്ഥാനത്തെ 89,17,517 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും എത്തിക്കാനായതും മന്ത്രിയുടെ അക്ഷീണപ്രയത്നത്തിലായിരുന്നു.
ഇതിനു പുറമേ പതിവു റേഷന്‍ വിതരണവും സംസ്ഥാനത്തെ കന്യാസ്ത്രീ മഠങ്ങളിലും ആശ്രമങ്ങളിലും അനാഥാലയങ്ങളിലുമുള്ള മുഴുവന്‍പേര്‍ക്കും പ്രത്യേകമായി പുതിയ കാര്‍ഡുകള്‍ നല്‍കാനുള്ള നടപടികളും കൂടിയായതോടെ വിശ്രമരഹിത പ്രവര്‍ത്തനമായിരുന്നു ഭക്ഷ്യവകുപ്പിന്. ഭക്ഷ്യസുരക്ഷാ നിയമവും കേന്ദ്ര ഭക്ഷ്യനയവുമൊക്കെ ഇതിനിടയില്‍ ഭംഗിയായി നിര്‍വഹിക്കാനും വകുപ്പിനായി.
തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കിറ്റ് വിതരണം ഏപ്രില്‍ വരെ നീട്ടാനുള്ള തിരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനായി മന്ത്രി പി. തിലോത്തമന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ കോവിഡ് കിറ്റ് രാജ്യത്തിനാകമാനം മാതൃകയുമായി. മറ്റു രാജ്യങ്ങളുടെ പോലും പ്രശംസ ഭക്ഷ്യവകുപ്പിനെ തേടിയെത്തി.

Comments