
തിരുവനന്തപുരം: ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള നിരക്ക് ഇരട്ടിയാക്കി. ഇതുവരെയുള്ള നിരക്ക് 500 രൂപയായിരുന്നു, ഇത് 1000 രൂപയാക്കി ഉയർത്തി.
ഇതിനു പുറമെ, കാർഡിനുള്ള തുകയും സർവീസ് നിരക്കും അടക്കം 260 രൂപ പുറമെ നൽകണം. മൊത്തം തുക 1260 രൂപയാണ് ഇനി മുതൽ ഡ്യൂപ്ലിക്കേറ്റ് ലൈസൻസിനായി നൽകേണ്ടത്.
ഫാൻസി നമ്പറുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനൊപ്പമാണ് ഇതും ഉയർത്തിയത്. 2021 ആദ്യത്തോടെ സ്മാർട്ട് കാർഡിലെ ലൈസൻസ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ പറയുന്നത്.






