കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി.യിലേക്കുപോയ സുവേന്ദു അധികാരി കൈക്കൂലി വാങ്ങുന്ന പഴയ ദൃശ്യങ്ങള്‍ ബിജെപിയെ വെട്ടിലാക്കുന്നു. 2016-ല്‍ സുവേന്ദു അധികാരിയും മുകുള്‍ റോയിയും കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും കനത്ത തിരിച്ചടിനല്കി ബി.ജെ.പി. യില്‍ ചേരുന്നത്. 2016-ല്‍ പുറത്തുവന്ന കൈക്കൂലി ദൃശ്യങ്ങള്‍ ഇതോടെ ബി.ജെ.പി. യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ ആ.ുധമാക്കി പ്രയോഗിച്ചിരുന്ന വീഡിയൊ ഇപ്പോള്‍ ബി.ജെ.പി.യെ തന്നെ തിരിഞ്ഞു കൊത്തുന്ന അവസ്ഥയിലാണ്.
നാരദാ ന്യൂസിലെ മാത്യു സാമുവലിന്റെ ഒളിക്യാമറയിലാണ് കൈക്കൂലി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു കമ്പനിക്ക് അനധികൃതമായി ആനുകൂല്യങ്ങള്‍ നല്‍കിയതിനു പകരമായി തൃണമൂലിന്റെ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്നതായിരുന്നു വിഡിയോ.

വര്‍ങ്ങള്‍ക്കിപ്പുറം വിഡിയോ വീണ്ടും ചര്ക്കയാക്കപ്പെടുമ്പോള് പ്രതിരോധം തീര്‍ക്കാന്‍ ബുദ്ധിമുട്ടുകയാണ് ബി.ജെ.പി. സംഭവത്തില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയും രംഗത്തെത്തി. യൂട്യൂബില്‍ നിന്ന് ദൃശ്യങ്ങള്‍ നീക്കം ചെയ്തെന്നു ചൂണ്ടചാക്കാട്ടി മഹുവ സ്ക്രീന്‍ ഷോട്ട് അടക്കമാണ് ട്വീറ്റു ചെയ്തത്.

Comments