
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലപാതകക്കേസില്‍ തെറ്റ് ചെയ്തെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കുടുംബത്തിന്റെ വേദനയായാണ് ഇതിനെ കാണുന്നതെന്നും ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം.
സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇവർക്കുള്ള ശിക്ഷ ഇന്ന് (ബുധനാഴ്ച) വിധിക്കും. കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അടയ്ക്കാ രാജു തന്റെ മൊഴിയില്‍ ഉറച്ചു നിന്നതാണ് പ്രതികള്‍ക്കെതിരായ കുരുക്ക് മുറുക്കിയത്.






