
കോഴിക്കോട്: പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ പാണക്കാട് തങ്ങള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടിവരുന്ന ചെലവ് വഹിക്കുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നിരുത്തരവാദപരമായ പണിയാണ് ലീഗും കുഞ്ഞാലിക്കുട്ടിയും ചെയ്യുന്നത്. വോട്ടര്‍മാരെ കളിയാക്കുന്ന നടപടിയാണിത്.
ലീഗ് യുഡിഎഫിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രന് പറഞ്ഞു. മത്സരം ലീഗിന്റെ മാത്രം ആഭ്യന്തര കാര്യമാണെന്ന് പറയാനാവില്ല. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് ചെലവ് പാണക്കാട് തങ്ങള്‍ വഹിക്കണമെന്നും അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും സുരേന്ദ്രന് പറഞ്ഞു. മുല്ലപ്പള്ളി കോണ്‍ഗ്രസിനെ ലീഗിന്റെ ആലയില്‍ കെട്ടി വെല്ഫയറുമായുള്ള ബന്ധം ഇതിന്റെ തെളിവാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായെന്നും സുരേന്ദ്രന് വ്യക്തമാക്കി.






