
തിരുവന്തപുരം: കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം ശിവശങ്കറിനെ പ്രതിചേര്‍ത്ത് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന റസിയുണ്ണി അനെര്‍ട്ടിലെ ജീവനക്കാരി. സിപിഎം അനുഭാവിയായ ഇവരുമായി ശിവശങ്കര്‍ എന്തിനാണ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചു എന്നതിനെ സംബന്ധിച്ച് ഇഡി അന്വേഷണം ആരംഭിച്ചു.
അനെര്‍ട്ടിലെ ജീവനക്കാരിയായിരുന്ന ഇവര്‍ ലൈഫ് മിഷനില്‍ ഡെപ്യൂട്ടേഷനില്‍ എത്തുകയും പിന്നീട് അനെര്ട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവരില്‍ നിന്ന് മൊഴിയെടുക്കാനും ഇഡി ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇവര്‍ ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ശിവശങ്കര്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായുള്ള ഇടപാടുകളെക്കുറിച്ച് ഇവരുമായി ചാറ്റ് ചെയ്തിരുന്നു.
ലൈഫ് മിഷന് ഇടപാടില്‍ 1.08 കോടി രൂപ കോഴ ലഭിച്ചശേഷം യൂണിടാക്കിനെ ശിവശങ്കര്‍ പലര്‍ക്കും ശുപാര്‍ശ ചെയ്തു ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ശിവങ്കര്‍ ഉത്തരം നല്‍കിയില്ല. കേസില്‍ ശിവശങ്കര്‍ ശക്തമായി ഇടപ്പെട്ട് എന്ന് കണ്ടെത്തിയതോടെ ഇഡി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.






