
ന്യൂഡല്‍ഹി: 'ഗോ കൊറോണ ഗോ' എന്ന മുദ്രാവാക്യം വിളിക്കാൻ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി രാം ദാസ് അതവാലെ പുതിയ മുദ്രാവാക്യവുമായി രംഗത്ത്. കോറോണയുടെ പുതിയ വകഭേദത്തെ തുരത്താന്‍ 'നോ കൊറോണ നോ' എന്ന മുദ്രാവാക്യവുമായാണ് അതവാലെ എത്തിയിരിക്കുന്നത്.
'നേരത്തെ ഞാന്‍ ഗോ കൊറോണ, കൊറോണ ഗോ എന്നാണ് പറഞ്ഞത്. അത് മികച്ച ഫലം നല്കി. ഇപ്പോള്‍ കൊറോണ പോവുകയാണ്. എന്നാല്‍ കൊറോണയുടെ വകഭേദം സംഭവിച്ച പുതിയ വൈറസ് എത്തിയിരിക്കുന്നു. പുതിയ വൈറസിനെ പ്രതിരോധിക്കാന്‍ ഞാന്‍ മറ്റൊരു മുദ്രാവാക്യം നല്കുന്നു, നോ കൊറോണ നോ എന്നാണ് അത് ' അതവാലെ പറഞ്ഞു.
എന്നാൽ മുദ്രാവാക്യം ഫലം കണ്ടതുമില്ല, കഴിഞ്ഞ ഒക്ടോബര്‍ 27 ന് അദ്ദേഹത്തിന് കോവിഡ് ബാധിക്കുകയും ചെയ്തു.






