
കോട്ടയം: ജസ്ന തിരോധാനവുമായി ബന്ധപ്പെട്ടകേസ് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി പോലീസ് അന്വേഷിക്കുകയാണ്. അടുത്തകാലത്തായി ജസ്ന തിരോധാനം വീണ്ടും ചര്‍ച്ചയാക്കപ്പെട്ടു. കേസ് അന്വേഷിച്ച പത്തനംതിട്ട പോലീസ് മേധാവി കെ.ജി. സൈമണ്‍ കഴിഞ്ഞ ദിവസംനടത്തിയ വെളിപ്പെടുത്തലുകളാണ് അതിനു കാരണം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സൂചനകള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ വാക്കുകള്‍ ജസ്നയുടെ കുടുംബത്തിനു നല്കുന്ന പ്രതീക്ഷ ചെറുതല്ല.
മകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി. ടോമിന് തച്ചങ്കരിയും മുന്‍പ് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുറത്തു പറയാന്‍ പറ്റാത്ത എന്തു രഹസ്യമാണ് പോലീസ് സൂക്ഷിക്കുന്നതെന്നറിയില്ലെന്നും ലഭ്യമായ വിവരങ്ങള്‍ തന്നോടെങ്കിലും പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജസ്നയുടെ പിതാവ് ജയിംസ് വ്യക്തമാക്കി.
2018 മാര്‍ച്ച് 22-നാണ് എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജയിംസിന്റെ മകളായ ജെസ്നയെ കാണാതാവുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കുപോകുന്നതായി പറഞ്ഞാണ് ജസ്ന വീട്ടില്‍ നിന്നും പുറപ്പെടുന്നത്. എന്നാല്‍ എരുമേലി സ്റ്റാന്‍ഡുവരെ എത്തിയ ജസ്ന പിന്നീടെങ്ങോട്ടു പോയി എന്നതിനെക്കുറിച്ച് സൂചനകളെന്നുംതന്നെയില്ല.
ജസ്നയ്ക്കായി കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പോലീസ് കേരളത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളുടേയുംസഹകരണത്തോടെയാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. കോവിഡ് വ്യാപനവും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. എത്രയും വേഗം മകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.






