
ലക്നൗ: കോവിഡ് വാക്സിനെതിരെ വിമര്‍ശനമുയര്‍ത്തി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാകില്ലെന്നും, അതിനാല്‍ താന്‍ വാക്സിന് സ്വീകരിക്കില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.
'എങ്ങനെയാണ് ബിജെപിയുടെ വാക്സിനെ വിശ്വസിക്കാനാകുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് ലഭ്യമാക്കും, ബിജെപിയുടെ വാക്സിന് സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. അദേഹം പറഞ്ഞു.
അതേസമയം 2022 ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അദേഹം അവകാശവാദമുയര്‍ത്തി. അഖിലേഷ് യാദവിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. പ്രസ്താവനയില്‍ അദേഹം മാപ്പ് പറയണമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു. കോവിഡ് വാക്സിനെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പ്രതികരിച്ചു.






