
വാഷിങ്ടന്‍: വധശിക്ഷയെ എതിർക്കുന്ന ജോ ബൈഡന് അധികാരത്തിലെത്തുന്നതിനു മുൻപ് തന്നെ അമേരിക്കയിൽ ഒരു വധശിക്ഷ നടപ്പാകും. അമേരിക്കയില്‍ ഗര്‍ഭിണിയെ കൊന്നു വയറ് കീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ വധശിക്ഷയാണ് നടപ്പാക്കുന്നത്.
ജയില്‍ വകുപ്പ് തീരുമാനിച്ചതു പ്രകാരം ജനുവരി 12ന് ശിക്ഷ നടപ്പാക്കാമെന്നാണ് അപ്പീല്‍ കോടതി വിധിച്ചിരിക്കുന്നത്. 2004ല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞ കേസിലാണ് ലിസയ്ക്കു വധശിക്ഷ വിധിച്ചത്.
ശിക്ഷ നടപ്പായാല്‍ 70 വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. ചെറുപ്പത്തില്‍ മര്‍ദനമേറ്റ ലിസയ്ക്ക് തലച്ചോറിനു ക്ഷതമേറ്റിരുന്നുവെന്നും അവര്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകര്‍ പറയുന്നു.
ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലിസയുടെ അഭിഭാഷകനു കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത്.






