
കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച വെള്ളപ്പള്ളി നടേശന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍. വെള്ളാപ്പള്ളിയുടെ പ്രസ്തവനയില്‍ അതിതീവ്ര വര്‍ഗീയ വികാരമാണ് ഉള്ളത്. മുസ്ലീം ലീഗില്‍ വര്‍ഗീയത ആരോപിച്ച് ഭൂരിപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബീര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ക്രൈസ്തവ സഭാധ്യക്ഷന്മാുമായി കുഞ്ഞിലിക്കുട്ടി നടത്തിയ കൂടിക്കാഴ്ചയെയാണ് വെള്ളപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചിരുന്നത്. കുഞ്ഞാലിക്കുട്ടി ന്യൂനപക്ഷ ഏകീകരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി വിമര്‍ശിച്ചത്. കൂടാതെ ന്യൂനപക്ഷത്തിന്റെ കൂട്ടുക്കെട്ട് കേരളത്തിന് അപകടകരമാണ്. ഈ കൂട്ടക്കെട്ട് വരുമ്പോഴേക്കും രമേശ് ചെന്നിത്തലയുടയെും ഉമ്മന്‍ ചാണ്ടിയുടെയും പ്രസക്തി ഇല്ലതാവും.
കോണ്‍ഗ്രസിന് നേതാവില്ലാത്തതിനാലാണ് കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങിയിരിക്കുന്നത്. കോണ്‍ഗ്രസ് കുഞ്ഞാലിക്കുട്ടിയുടെ പുറകെ പോകേണ്ട ഗതികേട് കേരള രാഷ്ട്രീയത്തില്‍ ഉണ്ടായെങ്കില്‍ കേണ്‍ഗ്രസ് ഇവിടെ ഇല്ലാതാകും എന്നായിരുന്നു വെള്ളപ്പള്ളി നടത്തിയ പ്രസ്താവന. ഇതിനു മറുപടിയുമായാണ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തിയത്.






