
തിരുവനന്തപുരം: രാജ്യത്ത് അതിതീവ്ര കോവിഡ് 58 പേരില്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങുകയാണ് സംസ്ഥാനങ്ങള്‍. വൈറസ് വകഭേദം കേരളത്തിലും സ്ഥിരീകരിച്ചതിനാല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 1600 പേരെയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ക്കുമാണ് പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
സാധാരണ കോവിഡ് വൈറസിനേക്കാള്‍ എഴുപതു ശതമാനം വ്യാപന ശേഷി കൂടുതലാണ് കോവിഡിന്റെ പുതിയ വകഭേദങ്ങള്ക്കെന്ന നിഗമനത്തിലാണ് അതിതീവ്ര ജാഗ്രതാ നിര്‍ദ്ധേശം പുറപ്പെടുവിച്ചിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ടുചെയ്യണമെന്നും നിര്‍ദ്ധേശമുണ്ട്.
നിലവില്‍ യു.കെ.യില്‍ നിന്നെത്തിയ 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. 21 പേരുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്. ഡിസംബര്‍ മാസത്തില്‍ 1600 പേരാണ് യുകെയില്‍ നിന്നെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവര്ക്കും ആര്.ടി.പി.സി.ആര് പരിശോധന നടത്തും. കഴിഞ്ഞ മാസം 1600 പേരാണ് യു.കെ.യില്‍ നിന്നെത്തിയത്. ഈ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും സ്വയം വെളിപ്പെടുത്തിനിരീക്ഷണത്തില് പോകണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ധേശം.






