
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായി നടക്കുന്ന ഡ്രൈ റണ്ണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സിന് എപ്പോള്‍ എത്തിയാലും കേരളം വാക്സിന് വിതരണത്തിന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍ നടക്കുക. ജനുവരി രണ്ടിന് നാലു ജില്ലകളില്‍ ആറു കേന്ദ്രങ്ങളില്‍ ഡ്രൈ റണ്‍ വിജയകരമായി നടത്തിയതിനു ശേഷമാണ് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വാക്സിനേഷന് നല്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിച്ചുകൊണ്ടാണ് ഡ്രൈ റണ്‍ നടത്തുക. കോവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആരോഗ്യ വകുപ്പിന് ലഭിച്ച നൂറു ശതമാനം പേരുടേയും രജിസ്ട്രേഷന് പൂര്‍ത്തിയായിട്ടുണ്ട്.
സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കടാതെ സാമുഹ്യസുരക്ഷ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന് പുരോമിക്കുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ നേഖലയിലുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐസിഡിഎസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കുമാണ് വാക്സിന് ലഭിക്കുക.
വാക്സിന് വിതരണത്തിനായി ലാര്‍ജ് ഐഎല്‍ആര്‍ 20, വാക്സിന് കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസിബിള്‍ സിറഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തി. ഇവയുടെ ജില്ലാടിസ്ഥാനത്തിലുള്ള വിതരണം ആരംഭിച്ചു കഴിഞ്ഞു.






