വാഷിങ്ടണ്‍: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യേഗികമായി അംഗീകരിച്ച് യുഎസ് കോണ്‍ഗ്രസ്. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അക്രമം അഴിച്ചു വിട്ടതിനു ശേഷം സഭ വീണ്ടും ചേര്‍ന്ന് ബൈഡന്റെ വിജയം അംഗീകരിക്കുകയായിരുന്നു.
റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സാണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. 306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റ്സ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന് ലഭിച്ചത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണാള്‍ഡ് ട്രംപിന് 232 വോട്ടുകളാണ് ലഭിച്ചത്.






