
റിയാദ്: സൗദിയില്‍ കമ്പനികളുടെ മാനേജര്‍മാരായി വിദേശികളെ നിയമിക്കാമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. മുൻപ് ഇത്തരം നിയമനങ്ങളിൽ സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കിയതായും നീതിന്യായ മന്ത്രാലയം അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച മന്ത്രിതല തീരുമാനത്തിന്റെ രണ്ടാം ഖണ്ഡിക പ്രകാരം സൗദി കമ്പനികളില്‍ വിദേശികളെ മാനേജര്‍മാരായി നിയമിക്കാന്‍ പാടില്ലായിരുന്നു. ഈ തീരുമാനം നിര്‍ത്തി വെച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു.
നീതിന്യായ മന്ത്രി ഡോ.വലീദ് അല്‍ സ്വംആനിയാണ് ഇത് സംബന്ധിച്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.






