സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പേസര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെതിരെ വംശീയാധിക്ഷേപം. സിഡ്നിയില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് സംഭവം.ഇതേതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാച്ച് റഫറി ഡേവിഡ് ബൂണിന് പരാതി നല്കി.
കാണികള്‍ക്കിടെയില്‍ നിന്നാണ് വംശീയാധിക്ഷേപം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ നായകന് അജിങ്ക്യ രഹാനെ അംപയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫീല്‍ഡ് അംപയര്‍മാരായ പോള്‍ റീഫല്‍, പോള്‍ വില്സന് എന്നിവരുമായും ചര്‍ച്ച ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.

Comments